കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു

വേങ്ങര: വർദ്ധിപ്പിച്ച വൈദ്യുതിചാർജ്ജ് പിൻവലിക്കണമെന്നും സാധാരണക്കാരന്റെ ജിവിത പ്രയാസങ്ങൾക്ക് പരിഹാരം കാണമെന്നും ആവശ്യപ്പെട്ട് പറപ്പൂർ,വേങ്ങര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ വേങ്ങര കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം കെ.പി.സി.സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് ഉൽഘാടനം ചെയ്തു.

ചടങ്ങിൽ വി.പി റഷിദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ പി.എ ചെറിത്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത്, ബ്ലോക്ക് പ്രസിഡന്റ് നാസർ പാപ്പുർ, എ.കെ.എ നസീർ,മണി നീലഞ്ചേരി, മണ്ഡലം പ്രസിഡന്റുമാരായ രാധാകൃഷ്ണൻ മാസ്റ്റർ, ഹംസ തെങ്ങിലാൻ, മാനു ഊരകം,മുസ്ല എടപ്പനാട്ട്,വി.യു ഖാദർ,നേതാക്കളായ പി.പി സഫീർ ബാബു, സുലൈഖ മജീദ്, ബാവ കുരിയാട്, രമേശ്‌ നാരായണൻ, ആലസ്സൻ ഹാജി, മാനു ഒതുക്കുങ്ങൽ,ഗംഗാധരൻ വേങ്ങര, സി.ടി മൊയ്തീൻ, അസൈനാർ ഫൈസൽ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}