സുരക്ഷ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വിശദീകരണവും ഡിജിറ്റൽ സാക്ഷരതാ ക്യാമ്പും

വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡ് സുരക്ഷ 2023 ആരോഗ്യ ഇൻഷുറൻസ് പദ്ധതി വിശദീകരണവും ഡിജിറ്റൽ സാക്ഷരതാ ക്യാമ്പയിനും നടത്തി. വലിയോറ പി. സി.എം ഓഡിറ്റോറിയത്തിൽ വെച്ച്  മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.എം ബഷീർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യൂസുഫലി വലിയാറ അധ്യക്ഷത വഹിച്ചു. 

കേരള ഗ്രാമീണ് ബാങ്ക് മാനേജർ നീതു, ടി. അലവിക്കുട്ടി. സി.പി ഹംന, റിൻസിയ പർവീൺ എന്നിവർ സംസാരിച്ചു. 

ആരോഗ്യഇൻഷുറൻസ് പദ്ധതികളെക്കുറിച്ചും ഡിജിറ്റൽ സാക്ഷരതയെ കുറിച്ചും സതീഷ് ചന്ദ്രൻ ക്ലാസ്സെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}