മഞ്ഞപ്പിത്തം;നഗരസഭ അധികൃതരുടെ പ്രസ്താവന വാസ്തവ വിരുദ്ധം- എൻ.എഫ്.പി.ആർ

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ പരിധിയിൽ മഞ്ഞപ്പിത്തം പടരുന്നതിനെതിരെ അടിയന്തിര നടപടിയെടുക്കാത്ത നഗരസഭ വാർത്താമാധ്യമങ്ങളിലൂടെ ഒളിച്ചോട്ടം നടത്തുകയാണ്. ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് പ്രകാരം അടിയന്തര നടപടിയെടുക്കേണ്ട നഗരസഭ പത്രമാധ്യമങ്ങളിലൂടെ ഫോട്ടോക്ക് പോസ് ചെയ്തു വാർത്താമാധ്യമങ്ങളിലൂടെ ജനങ്ങളെ  വിഡ്ഢികളാക്കുകയാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ. ഭാരവാഹികൾ ആരോപിച്ചു. 

പുതിയ ബസ്റ്റാൻ്റ് ഭാഗത്തുള്ള (കമ്പത്ത് റോഡ്) പരിസരത്തുള്ള അമ്പതോളം വീടുകളിൽ ഉള്ളവർ സ്വന്തം കിണറിലെ വെള്ളം കുടിക്കാനും കുളിക്കാനും  ഉപയോഗിക്കാൻ കഴിയാതെ ബുദ്ധിമുട്ടുമ്പോഴാണ് അടിയന്തരമായി ഉണർന്ന് പ്രവർത്തിക്കേണ്ട നഗരസഭ പത്രമാധ്യമങ്ങളിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുന്നത്.  തിങ്കളാഴ്ച നടത്താൻ ഉദ്ദേശിക്കുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ നടക്കുന്ന നഗരസഭ മാർച്ച് പൊതുജന പങ്കാളിത്തത്തോടെ വമ്പിച്ച വിജയമാക്കുമെന്നും, ചില സ്വകാര്യവ്യക്തി താൽപര്യങ്ങളെ സംരക്ഷിക്കുന്ന നഗരസഭ തീരുമാനങ്ങളെ ജനമധ്യത്തിൽ തുറന്നുകാണിക്കുമെന്നും  ഭാരവാഹികൾ. അറിയിച്ചു.

എൻ. എഫ് .പി. ആർ. സംസ്ഥാന പ്രസിഡണ്ട് ബി.കൃഷ്ണകുമാർ മാർച്ച് ഉദ്ഘാടനം ചെയ്യും.                                    പടം : കിണറിലെ മാലിന്യം കാരണം പരിസരവാസികൾ ശ്രദ്ധജലം ബോട്ടിലിൽ ശേഖരിച്ചു വെച്ച നിലയിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}