പ്രധാന മന്ത്രി ആവാസ് യോജന ദിനാചരണം

വേങ്ങര: ബ്ലോക്ക്പഞ്ചായത്ത് പ്രധാനമന്ത്രി ആവാസ് യോജനാ ദിനാചരണവും പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിച്ച 37 വീടുകളുടെ താക്കോൽ കൈമാറ്റവും വേങ്ങര ബ്ലോക്ക് ഹാളിൽ നടന്നു. ചടങ്ങ് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ അധ്യക്ഷനായി. 

പി.പി. സഫീർ ബാബു, സഫിയ മലേക്കാരൻ, എം. സുഹിജാബി, പറങ്ങോടത്ത് അസീസ്, രാധ രമേഷ്, സക്കീന എടരിക്കോട്, സെക്രട്ടറി ഉണ്ണി, ഹൗസ് ഓഫിസർ സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}