വേങ്ങര: കുറ്റൂർ നോർത്ത് കെ എം എച്ച് എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെ നിർദ്ധരരും നിരാലംബരും, മാറാരോഗം ബാധിച്ച രക്ഷിതാക്കളുടെ കുട്ടികൾക്കും സഹായം നൽകുന്നതിന് വേണ്ടി "കരുതൽ" പദ്ധതി ആരംഭിച്ചു. സ്കൂൾ മാനേജർ മജീദ്മാഷ് ഉദ്‌ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ആദ്യ ധനസമാഹാരണം കെ എം എച്ച് എസ് എസ് അലുംനി ട്രഷറർ ഗഫൂർ മച്ചിങ്ങലിൽ നിന്നും മാനേജർ സ്വീകരിച്ചു. ചടങ്ങിൽ അധ്യാപകരായ ശംസുദ്ധീൻ, സാബിക്, സുകുമാരൻ, മുഹമ്മദ്, ജോഷിത്ത്, റിയാസ്, അമീർഅലി, ഗീത ടീച്ചർ എന്നിവർ സംസാരിച്ചു.