എസ്.എസ്.എഫ് കാമ്പസ് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

വേങ്ങര: 'രാഷ്ട്രീയ മൂല്യമുള്ള വിദ്യാർത്ഥിത്വം അവശേഷിക്കും, രാജ്യം ബാക്കിയാകും' എന്ന പ്രമേയത്തിൽ വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ എസ്.എസ്.എഫ് കാമ്പസ് യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. വേങ്ങര ഡിവിഷൻ പ്രസിഡന്റ് അനസ് നുസ്രി ഉദ്ഘാടനം ചെയ്തു. കാമ്പസ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ്‌ ഫർഹാൻ അധ്യക്ഷത വഹിച്ചു. 

മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി സിറാജുദ്ദീൻ താനൂർ മുഖ്യപ്രഭാഷണം നടത്തി. കാമ്പസ് വിദ്യാർത്ഥികളുടെ അക്കാദമിക മികവ് തന്നെയാകണം കാമ്പസ് യൂണിയനുകളുടെ പ്രധാന അജണ്ടയെന്നും കാമ്പസുകളിൽ വരുന്ന എല്ലാ പ്രശ്നങ്ങളെയും അക്കാഡമിക് പരിപ്രേക്ഷ്യത്തിൽ നിന്നും സമീപിക്കലാവണം കാമ്പസുകളിലെ ട്രെൻഡ് എന്നും എസ്‌.എസ്‌.എഫ് ആവശ്യപ്പെട്ടു. 

ചേർത്തുപിടിക്കലിന്റെ രാഷ്ട്രീയം അസ്തമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് വൈവിധ്യം തന്നെയാണ് എന്റെ രാജ്യത്തിന്റെ സൗന്ദര്യം എന്ന് തിരിച്ചറിയുന്ന സൗഹൃദങ്ങളുടെ കലാലയ മുറ്റങ്ങൾ സാധ്യമാവണമെന്നും മുന്നോട്ടുവച്ചു. ഡിസംബർ മാസത്തിൽ നടക്കാനിരിക്കുന്ന കാമ്പസ് അസംബ്ലിയുടെ വിവിധ പ്രചാരണ പ്രവർത്തനങ്ങളുമായി വരും ദിവസങ്ങളിൽ മുന്നോട്ടു പോകുമെന്ന് കാമ്പസ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. ഡിവിഷൻ എക്സിക്യൂട്ടീവ് അംഗം മുശ്റഫ് മുസ്‌ലിയാർ, കാമ്പസ് യൂണിറ്റ് ഭാരവാഹികളായ സയ്യിദ് അഹീദ് സഹീം, മുഹമ്മദ് ശുറൈഫ്, മുഹമ്മദ്‌ ഇർഷാദ്, മുഹമ്മദ്‌ സൽമാൻ, മുഹമ്മദ്‌ മിദ്‌ലാജ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}