വേങ്ങര: ടീൻ ഇന്ത്യ വേങ്ങര ഏരിയ വിദ്യാർത്ഥി സംഗമം വേങ്ങര ഐഡിയൽ സ്കൂളിൽ നടന്നു. ടീൻ ഇന്ത്യ എ ആർ നഗർ ഏരിയ കോ ഓർഡിനേറ്റർ ഷറഫുദ്ദീൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഡോ.യാസീൻ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. യു.സുലൈമാൻ മാസ്റ്റർ, ഷഹർബാൻ എ പി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കൊളാഷ് നിർമാണവും ഫലസ്തീൻ ഐക്യദാർഢ്യവും നടന്നു.
പി പി അബ്ദുറഹ്മാൻമാസ്റ്റർ, ടി പി നസീമ തുടങ്ങിയവർ നേതൃത്വം നൽകി. പുതിയ പ്രവർത്തന കാലയളവിലേക്ക് ഭാരവാഹികളായി അമൽ യാസീൻ സി, വാഫിയ ഇ വി (ക്യാപ്റ്റൻമാർ), നിഹാദ് സി, ഇസ്സത്ത് കെ (വൈസ് ക്യാപ്റ്റൻമാർ) എന്നിവരെ തിരഞ്ഞെടുത്തു.