മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

കോട്ടക്കൽ: കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എടരിക്കോട് പി.കെ.എം.എം.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ വെച്ച് 2023 ഡിസംബർ 4 മുതൽ 8 വരെയുള്ള തീയതികളിൽ നടക്കുന്ന 34 മത് മലപ്പുറം ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം കോട്ടക്കൽ എംഎൽഎ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീർ മുഖ്യാതിഥിയായി. വൈസ് ചെയർമാൻ പി പി ഉമ്മർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ്, മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാനുമായ പി.ടി അബ്ദു, മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റംല ടീച്ചർ,ഡോ. അനീഷ, മറിയാമ്മ, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കബീർ മാസ്റ്റർ, കൗൺസിലർ ശ
മുഹമ്മദ്, പിടിഎ പ്രസിഡന്റുമാരായ സാജിദ് മങ്ങാട്ടിൽ, കാദർ ഹാജി, വിദ്യാഭ്യാസ ഉപ ഡയറക്ടർ രമേഷ് കുമാർ കെ പി, ഗവൺമെൻറ് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സുജാത ടീച്ചർ, ഗവൺമെൻറ് രാജാസ് സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ എം വി, പി കെ എം എം ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ബഷീർ മാസ്റ്റർ, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജാഫർ. എം, എം എ സലാം, നുഹ്മൻ ഷിബിലി, ഷാഹിർ. സി ,അഷ്കർ അലി,  അബ്ദുൽ അസീസ്, സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}