പറപ്പൂർ: പറപ്പൂര് തെക്കേകുളമ്പില്‍ ആരംഭിച്ച സാന്ത്വന കേന്ദ്രം കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സാന്ത്വന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ ക്ലിനികിന്റെ ഉദ്ഘാടനം ഹജ്ജ് ,വഖഫ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് ജഹ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട് , പി കെ എം സഖാഫി ഇരിങ്ങല്ലൂര്, ഊരകം അബ്ദുറഹ്മാന്‍ സഖാഫി , ടി ടി അഹമ്മദ് കുട്ടി സഖാഫി, ഇബ്രാഹീം ബാഖവി ഊരകം , സാബാഹ് കുണ്ടുപുഴക്കല്‍ , എ അലിയാര്‍ ഹാജി കക്കാട് , അബൂബക്കര്‍ ബാഖവി വീണാലുക്കല്‍ , കെ പി യൂസുഫ് സഖാഫി കുറ്റാളൂര് , നൗഫല്‍ സഖാഫി വടക്കുമുറി , എം മുഹമ്മദ് , കെ പി എ റശീദ് ഹാജി, പി അബ്ദു റഹീം മുസ്ലിയാര്‍, ഇസ്മാഈല്‍ അഹ്സനി എന്നിവർ പ്രസംഗിച്ചു.
മൂന്ന് നിലകളിലായി മികച്ച സൗകര്യങ്ങളോടെ സജ്ജീകരിച്ച സാന്ത്വനം കെട്ടിടത്തില്‍ സൗജന്യ ക്ലിനിക് ഉള്‍പ്പെടെയീള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. അറുപത് ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി യാഥാര്‍ത്യമാക്കിയത്.