എസ്.വൈ.എസ് കൾച്ചറൽ ടോക് ശ്രദ്ധേയമായി

മലപ്പുറം: എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല സാംസ്കാരികം വിഭാഗത്തിന് കീഴിൽ സംഘടിപ്പിച്ച നാലാമത് കൾച്ചറൽ ടോക്ക് ശ്രദ്ധേയമായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറു വർഷം പൂർത്തിയാവുകയാണ്. 100 വർഷം മുമ്പ് കേരള ജംഇയ്യത്തുൽ ഉലമ രൂപീകരിക്കുമ്പോൾ ആദ്യ പ്രസിഡണ്ടായിരുന്ന കെ പി മുഹമ്മദ് മീരാൻ മുസ്ലിയാരുടെ ജീവിതവും കാലവും ചർച്ച ചെയ്തു. വണ്ടൂർ പത്തിരിയാലിൽ നടന്ന പരിപാടി അലവിക്കുട്ടി ഫൈസി എടക്കര ഉദ്ഘാടനം ചെയ്തു. കെ.സൈനുദ്ദീൻ സഖാഫി ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. സുഹൈൽ സിദ്ദീഖി പൂങ്ങോട് വിഷയം അവതരിപ്പിച്ചു.

സി.കെ മുഹമ്മദ് ഫാറൂഖ്, ബഷീർ സഖാഫി കുഴിമണ്ണ, ഡോ: ഷമീർ അലി,അഫ്സൽ കൊണ്ടുതോട്, കെ.പി.ഷമീർ , അബ്ദുല്ലത്തീഫ് സഖാഫി,അസ്ഹർ മിറാൻ സഖാഫി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}