വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു

വേങ്ങര: കേരളോത്സവം 2023 ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്ത് തല ടീമുകളെയും വ്യക്തികളെയും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ജില്ലാതലവോളിബോൾ മത്സരത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്തിലെ വി വി സി വലിയോറയും വട്ടപ്പാട്ടിൽ എ ആർ നഗർ പഞ്ചായത്തുമാണ് ഒന്നാം സ്ഥാനം നേടിയത്.

വ്യക്തിഗത ഇനങ്ങളിൽ വാട്ടർ കളർ പെയിന്റിംഗിൽ  ഊരകം പഞ്ചായത്തിലെ സജീവും, കളരിപ്പയറ്റിൽ എ ആർ നഗറിലെ ശ്രീരാഗുമാണ് ഒന്നാം സ്ഥാനക്കാർ. വിജയികൾക്കുള്ള  മൊമെന്റോ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് പ്രസിഡന്റും വൈസ്പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ചേർന്നു നൽകി.

പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്തിരംസ്ഥിരം സമിതി അധ്യക്ഷരായ പി പി സഫീർ ബാബു, സഫിയ മലേക്കാരൻ, സുഹജാബി, മെമ്പർമാരായ അസീസ് പറങ്ങോടത്ത്, എ പി അസീസ്, രാധാ രമേശ്, പി കെ റഷീദ്, നാസർ പറപ്പൂർ, സക്കീന എടരിക്കോട് , ജസീന പുതുപ്പറമ്പ്, മണി കാട്ടകത്ത്, ഇർഫാന തെന്നല എന്നിവരും ഉദ്യോഗസ്ഥൻമാരായ ജോയിന്റ BDO ഉണ്ണികൃഷ്ണൻ, എച് സി മനോജ്, ജി ഇ ഒ ഷിബുവിൽസൻ എന്നിവരും  പരിപാടിക്ക് ആശംസ നേർന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}