വേങ്ങര കെഎസ്ഇബി ഓഫീസിന് മുന്നിൽ മുസ്ലിം ലീഗ് ധർണ സമരം നടത്തി

വേങ്ങര: വൈദ്യുതി നിരക്ക് വർധനവിനെതിരെ വേങ്ങര കെഎസ്ഇബി ഓഫീസിനു മുമ്പിൽ നടന്ന ധർണ മുസ്ലീം ലീഗ് മുസ്ലിം ലീഗ് ധർണ സമരം നടത്തി. വേങ്ങര മണ്ഡലം സെക്രട്ടറി അലി അക്ബർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ ഖാദർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടി വി മുഹമ്മദ് ഇഖ്ബാൽ പരിപാടിക്ക് സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് മാളിയേക്കൽ, മുസ്ലിം ലീഗ് വേങ്ങരമണ്ഡലം വൈസ് പ്രസിഡന്റ് മങ്കട മുസ്തഫ, മജീദ് എ കെ, കോയിസൻ മായിൻ കുട്ടി, ജനപ്രതിനിധികളായ ഹസീന ഫസൽ, എ കെ സലീം, കുറുക്കൻ മുഹമ്മദ്, ഉണ്ണികൃഷ്ണൻ, മജീദ് മടപ്പള്ളി, മൈമൂന എൻ ടി, നജ്മുന്നിസ മുഹമ്മദ് സാദിഖ്, റഫീഖ് മൊയ്തീൻ എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി. പി കെ മജീദ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}