വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തല STEP UP രജിസ്ട്രേഷൻ ക്യാമ്പയിൻ ആരംഭിച്ചു.
'ഒരു ചുവടു കൂടി മുന്നോട്ട്' രജിസ്ട്രേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലിം എ കെ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, അസി: സെക്രട്ടറി സമിത, സിഡിഎസ് അക്കൗണ്ടന്റ് സാജിത വി എന്നിവർ പങ്കെടുത്തു.
കമ്മ്യൂണിറ്റി അംബാസഡർ ആശ DWMS പ്ലാറ്റ്ഫോമിനെ കുറിച്ചു പരിചയപ്പെടുത്തി.