കൂമ്പാറക്ക് സമീപം ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.ഒരു വിദ്യാർത്ഥിക്ക് പരിക്ക്.. കൂമ്പാറ കക്കാടംപൊയിൽ റോഡിലാണ് അപകടമുണ്ടായത് നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.
നാട്ടുകാരുടെ നേതൃത്വത്തിൽ ഏറെ സാഹസപ്പെട്ടാണ് ഇവരെ താഴ്ചയിൽ നിന്ന് കയറ്റിയത് എന്നാണ് വിവരം. മലപ്പുറം കൊണ്ടോട്ടി ഇ എം. ഇ എ കോളേജിലെ വിദ്യാർത്ഥികളായ വേങ്ങര ചേരൂർ, എ ആർ നഗർ സ്വദേശികളായ അർഷദ് ,മലപ്പുറം തലപ്പാറ സ്വദേശി അസ്‌ലം എന്നിവരാണ് മരണപ്പെട്ടത് .മൂന്ന് പേരെയും ഉടനെ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചേകിലും രണ്ടുപേരെ രക്ഷിക്കനായില്ല. . ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ ഇപ്പോൾ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്