സംസ്ഥാന സ്‌കൂൾ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിന് കിരീടം

അങ്ങാടിപ്പുറം: സ്‌കൂൾ ഗെയിംസിന്റെ ഭാഗമായി കണ്ണൂരിൽ സമാപിച്ച സംസ്ഥാന നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറത്തിനു കിരീടം. പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാംസ്ഥാനവും നേടി. കണ്ണൂർ സെയ്ന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പ് ഫൈനലിൽ കോഴിക്കോടിനെ തോൽപ്പിച്ചാണ് മലപ്പുറം ജേതാക്കളായത്.

സ്‌കോർ: 23-11. പെൺകുട്ടികളുടെ ലൂസേഴ്‌സ് ഫൈനലിൽ തൃശ്ശൂരിനെ 8-1-ന്‌ തോൽപ്പിച്ചാണ് മൂന്നാംസ്ഥാനം നേടിയത്. അഖിൽ സേവ്യർ, എഡ്വിൻ തോമസ്, പി.എ. ജോസഫ് എന്നിവർ പരിശീലകരും കെ.എസ്. സിബി, ബി. ഭവാനി എന്നിവർ മാനേജർമാരുമായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}