തിരൂരങ്ങാടി നഗരസഭ ‘വയോസൗഹൃദം’ വയോജനസംഗമം നടത്തി

തിരൂരങ്ങാടി: ഏറ്റവും നല്ല മതേതരവാദിയാകുന്നതിനാണ് ശ്രമിക്കേണ്ടതെന്ന് എം.പി. അബ്ദുസമദ് സമദാനി. എം.പി. പറഞ്ഞു. ഞാൻ ജീവത്തിൽക്കണ്ട ഏറ്റവുംനല്ല മതേതരവാദി എന്റെ അമ്മയാണ്. അമ്മയിൽനിന്ന് പകർന്നുകിട്ടുന്ന പാഠങ്ങളാണ് വ്യക്തിയെ രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരൂരങ്ങാടി നഗരസഭ ‘വയോസൗഹൃദം’ എന്നപേരിൽ നടത്തിയ വയോജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഗമത്തിൽ വയോജനങ്ങളുടെ കലാപരിപാടികളും നടന്നു. മുതിർന്ന വയോജനങ്ങളെ ആദരിച്ചു. നഗരസഭാധ്യക്ഷൻ കെ.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സോന രതീഷ്, ഇഖ്ബാൽ കല്ലുങ്ങൽ, സി.പി. ഇസ്മായീൽ, സി.പി. സുഹ്‌റാബി, ഇ.പി.എസ്. ബാവ, വി.വി. ആയിശുമ്മു, എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി, എം. അബ്ദുറഹ്‌മാൻകുട്ടി, അബ്ദുൽ നസീം, ഡോ. മുഹമ്മദ് ബഷീർ, പി. മർവ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}