പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

ചേറൂർ: പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ, ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ, ജി വി എച്ച് എസ് എസ്   വേങ്ങര എന്നീ മൂന്ന്  സ്കൂളുകളിലെ സൂപ്പർ സീനിയർ കേഡറ്റുകളുടെ  സംയുക്ത പാസിംഗ് ഔട്ട് പരേഡ് ചേറൂർ പി പി ടി എം വൈ  ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. ചടങ്ങിൽ മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീർ പി മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് സല്യൂട്ട് സ്വീകരിച്ചു.

വേങ്ങര എസ് എച്ച് ഒ മുഹമ്മദ് ഹനീഫ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ADNO പ്രദീപ് കുമാർ, സ്കൂൾ പ്രധാന അധ്യാപകരായ അബ്ദുൽ മജീദ് പറങ്ങോടത്ത്, ജെസി ഫിലിപ്പ്, ബിന്ദു എന്നിവർ ആശംസകൾ അർപ്പിച്ചു. എം എം കുട്ടി മൗലവി, എ കെ സൈനുദ്ദീൻ മാസ്റ്റർ, പ്രിൻസിപ്പാൾ കാപ്പൻ അബ്ദുൽ ഗഫൂർ, പൂക്കുത്ത് മുജീബ്, സി കുട്ടിയാലി, ഡ്രിൽ ഇൻസ്ട്രക്ടർ സുരേഷ്, ഫൈസൽ, ഹരിദാസൻ, റൈഹാനത്ത്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ രാഗിണി, മുബഷിർ, അസ്ലം, ദിവ്യ, ശ്രീലക്ഷ്മി, നിസാർ അഹമ്മദ്, സ്റ്റാഫ് സെക്രട്ടറികുഞ്ഞഹമ്മദ് ഫാറൂഖ്, രക്ഷിതാക്കൾ, എസ് പി സി ജൂനിയർ & സീനിയർ കേഡറ്റുകൾ അധ്യാപകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}