ഫാസിസം സാമൂഹ്യനീതിയുടെ കടയ്ക്കൽ കത്തിവെക്കുന്നു

വേങ്ങര: സംഘപരിവാർ രാഷ്ട്രീയം അധികാരസ്ഥാനിയ രായതോടുകൂടി ഭരണ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെല്ലാം സാമൂഹ്യനീതി അട്ടിമറിച്ചു ഫാസിസം താണ്ഡവമാടുകയാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്. വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങരയിൽ നടത്തിയ പാർട്ടി സ്കൂൾ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

നമ്മുടെ രാജ്യം ഇതപര്യന്തം നേടിയ സാംസ്കാരിക രാഷ്ട്രീയ സാമൂഹ്യ മൂല്യങ്ങൾ തിരിച്ചുപിടിക്കാൻ ഫാസിസത്തെ നേരിടാനുള്ള രാഷ്ട്രീയ മുന്നേറ്റം ദേശീയ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടിയുടെ പിറവിയുടെ ഘട്ടത്തിൽ തന്നെ മുന്നോട്ടുവെച്ച സാമൂഹ്യനീതിയുടെ രാഷ്ട്രീയം എന്തുകൊണ്ടും പ്രസക്തമാണെന്ന് സമകാലിക രാഷ്ട്രീയ സാഹചര്യം നമ്മെ ബോധ്യപ്പെടുത്തുന്നു. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സാമൂഹ്യനീതി എന്നത് തിരിച്ചു പിടിക്കാനുള്ളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 

ചടങ്ങിൽ ജില്ലാ സെക്രട്ടറി രജിത മഞ്ചേരി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിൽ ഇബ്രാഹീം കുട്ടി മംഗലം , കെ.കെ അഷ്റഫ്. മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ എന്നിവർ ക്ലാസെടുത്തു. കെ.എം എ ഹമീദ് സ്വാഗതവും കെ.വി അബ്ദുൽ ഹമീദ് മാസ്റ്റർ നന്ദിയും പറഞ്ഞു. പി പി കുഞ്ഞാലി മാസ്റ്റര്, പി.അഷ്റഫ് ,റഹീം ബാവ പറങ്ങോടത്ത് , നാസർ വേങ്ങര , സി കുട്ടിമോൻ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}