പാണ്ടികശാല തൂമ്പിൽ കടവ് കുളിക്കടവ് നിർമ്മിക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കടലുണ്ടിപ്പുഴയിൽ പാണ്ടികശാലയിൽ തൂമ്പിൽ കടവിൽ കുളിക്കടവ് നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഉത്തരവായി. ഇവിടെ നിലവിലുണ്ടായിരുന്ന കുളിക്കടവ് കഴിഞ്ഞ 2018 ലെ പ്രളയകാലത്ത് തകർന്നുപോയിരുന്നു. ഇത്പുനർനിർമ്മിക്കാൻ ജലവിഭവ വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് കൊണ്ട് വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ യൂസുഫലി വലിയോറ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീന് നൽകിയ പരാതിയെ തുടർന്നാണ് കമ്മീഷൻ ഉത്തരവിട്ടത്. ഇതോടെ പ്രദേശവാസികൾക്ക് പുഴയിൽ ഇറങ്ങി കുളിക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. 

ഇവിടെ നിലവിൽ ഉണ്ടായിരുന്ന കുളിക്കടവ് തകർന്നത് മൂലം പ്രദേശത്ത് ജനങ്ങൾക്ക് പുഴയിൽ ഇറങ്ങി കുളിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇവിടെ തകർന്ന കുടിക്കടവ് പുനർമിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജലവിഭവകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട് വകുപ്പ് മേധാവികൾക്കും വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം വാർഡ് മെമ്പർ യൂസുഫലി വലിയോറ നിരവധി തവണ നിവേദനം നൽകിയിരുന്നു ഇതിനായി ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥർ 44 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണ അനുമതിക്കായി സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പരിഹാരമാവാത്തതിനെ തുടർന്നാണ് വാർഡ് മെമ്പറായ യൂസുഫലി വലിയോറ ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചത്. 

ന്യൂനപക്ഷ ജനവിഭാഗങ്ങൾ തിങ്ങി താമസിക്കുന്ന തട്ടാഞ്ചേരി മലയിലെ കുടുംബങ്ങൾ കുളിക്കാനും മറ്റും ആശ്രയിച്ചിരുന്നത് ഈ കുളിക്കടവിനെയായിരുന്നു.ഈ മലയിലെ കുടുംബങ്ങളിൽ ഭൂരിഭാഗവും  കിണറില്ലാത്തവരായതിനാൽ ഇവിടെ കുളിക്കടവ് തകർന്നത് വലിയ പ്രദേശവാസികൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ കുളിക്കടവ് പുനർനിർമാണത്തിന് ഫണ്ട് അനുവദിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാങ്കേതിക- സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു.കുളിക്കടവ് നിർമ്മാണത്തിന് 100 മീറ്റർ നീളത്തിൽ സൈഡ് ഭിത്തി നിർമ്മാണവും മൂന്നര മീറ്റർ  ഉയരത്തിൽ സൈഡ് കെട്ടി സംരക്ഷിക്കപ്പെടേണ്ടതും ഉണ്ട്. ഇതിനുള്ള ഭരണാനുമതിക്കായുള്ള പ്രൊപ്പോസൽ ആണ് ജല വിഭവവകുപ്പ് സെക്രട്ടറിയുടെ ഓഫീസിലുള്ളഇത്. ഈ കുളിക്കടവ് നിർമ്മാണംസമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ന്യൂനപക്ഷകമ്മീഷൻ ജലവിഭവ വകുപ്പ് സെക്രട്ടറിക്ക് നൽകിയ ഉത്തരവിൽ പറയുന്നു. കുളിക്കടവ് നിർമ്മാണത്തിനായി പ്രയത്നിച്ച വാർഡ് മെമ്പർ യൂസുഫലി വലിയോറയെ നാട്ടുകാർ അഭിനന്ദിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}