പറപ്പൂർ കാട്ട്യേക്കാവിൽ അഖണ്ഡ നാമയജ്‌ഞം ബുധനാഴ്ച

വേങ്ങര: പറപ്പൂർ ശ്രീ കാട്ട്യേക്കാവ് ഭഗവതി കിരാത മൂർത്തി ക്ഷേത്രത്തിൽ മണ്ഡലകാല മഹോത്സവത്തിന്റെ ഭാഗമായുള്ള അഖണ്ഡനാമ ജപ യജ്‌ഞം നവംബർ 29ന് ബുധനാഴ്ച ഉദയം മുതൽ വ്യാഴം ഉദയം വരെ നടക്കും. അഖണ്ഡ നാമയജ്ഞത്തോട് അനുബന്ധിച്ച് ഭക്തർക്ക് പ്രത്യേക പുഷ്പാഞ്ജലി വഴിപാട് ചെയ്യാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. 

ബുധൻ ഉദയത്തിൽ ആരംഭിക്കുന്ന നാമജപ യജ്‌ഞം വ്യാഴം ഉദയത്തോടെ സമാപിക്കും. ശബരിമല യാത്രക്കായി മാല അണിഞ്ഞു വ്രതം എടുത്ത അയ്യപ്പ സ്വാമിമാരുടെ നേതൃത്വത്തിൽ കാട്ട്യേക്കാവ് ക്ഷേത്രത്തിൽ പ്രത്യകം തയ്യാറാക്കിയ യജ്ഞ സ്ഥലത്താണ് ബുധൻ ഉദയം മുതൽ അടുത്ത ദിവസം ഉദയം വരെ നാമജപത്തോടെ ചുവടുകൾ വെക്കുക. നാട്ടിലെ മുഴുവൻ അയ്യപ്പ സ്വാമിമാരും സമീപ പ്രദേശങ്ങളിൽ നിന്നുള്ള സ്വാമിമാരുടെ സംഘങ്ങളും തുടർച്ചയായി ചുവടുകൾ വെക്കും. 

അഖണ്ഡ നാമ യജ്ഞത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ഭക്തജനങ്ങൾക്ക് അന്നദാനത്തിനുള്ള വ്യവസ്ഥകളും പൂർത്തിയാക്കിയതായി കാട്ട്യേക്കാവ് ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ്‌ രവിനാഥ് ഇന്ദ്രപ്രസ്ഥം, കോർഡിനേറ്റർ ജയേഷ് പിഎം,സെക്രട്ടറി 
രവികുമാർ,ട്രഷറർ സുകുമാരൻ, ഗുരുസ്വാമി ചേന്നു, ഭാരവാഹികളായ വിജയകുമാർ, ബാബുരാജ് സി,വിശ്വനാഥൻ, സുരേഷ്കുമാർ അമ്പാടി, ബാബു എം എന്നിവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}