കോട്ടക്കൽ: മർദ്ധിത ജനതയുടെ ഉയർത്തെഴുന്നേൽപിൻ്റെ മൂന്ന് പതിറ്റാണ്ട് എന്ന ശീർഷകത്തിൽ ഡിസംബർ 9, 10, 11 തിയ്യതികളിൽ കോട്ടക്കലിൽ വെച്ച് നടക്കുന്ന പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗത സംഘ ഓഫീസ് സംസ്ഥാന വൈസ് ചെയർമാനും സ്വാഗത സംഘ കമ്മറ്റി ചെയർമാ നുമായ ടി.എ.മുഹമ്മദ് ബിലാൽ ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകളിലായി പ്രതിനിധി സമ്മേളനം, വനിതാ -വിദ്യാർത്ഥി - തൊഴിലാളി സംഗമങ്ങൾ, പ്രവാസി സമ്മേളനം, ഫാസിസ്റ്റ് വിരുദ്ധ റാലി എന്നിവ മൂന്ന് ദിവസങ്ങളിലായി നടക്കും. ജില്ല പ്രസിഡൻ്റ് സലാം മൂന്നിയൂർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് ചെയർമാൻ സ്വാമി വർക്കല രാജ്, സംസ്ഥാന ജനറൽ സെക്രട്ടറിയും സ്വാഗത സംഘ ജനറൽ കൺവീനർ അജിത് കുമാർ ആസാദ്, സംസ്ഥാജനറൽ സെക്രട്ടറിമാരായ മൈലക്കാട് ഷാ, മജീദ് ചേർപ്പ്, അൻവർ താമരക്കുളം, ഇബ്രാഹീം തിരൂരങ്ങാടി, സിയാവുദ്ധീൻ തങ്ങൾ, നൗഷാദലി ആതവനാട് ,ഹസ്സൻകുട്ടി പുതുവള്ളി,ഹുസൈൻ കാടാമ്പുഴ,സൈനബ ഫൈസൽ, സെക്കീർ പരപ്പനങ്ങാടി, ബീരാൻ ഹാജി, ഷെഫീഖ് കുമ്മേരി, ശെരീഫ് പൊൻമള, ഷാജഹാൻ എന്നിവർ സംസാരിച്ചു.