വേങ്ങര: ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 134മത് ജന്മദിനം വേങ്ങര അൽഫിത്തർ പ്രീ പ്രൈമറിസ്കൂളിലെ കുഞ്ഞുങ്ങൾ അത്യുൽസാഹപൂർവ്വംആഘോഷിച്ചു.
കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 നാണ് ഇന്ത്യയിൽ ശിശുദിനം ആഘോഷിച്ചു വരുന്നത്.
അലഹബാദിൽ 1889 ലാണ്പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജനനം. 1964 ൽ ജവഹർലാൽ നെഹ്റുവിന്റെ മരണത്തിനു ശേഷമാണ് പാർലമെന്റ് നവംബർ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്.
വേങ്ങരയിൽ മനാറുൽ ഹുദാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന അൽഫിത്തർ പ്രീ പ്രൈമറിസ്കൂളിലെ കൊച്ചുകുട്ടികൾ ചാച്ചാജിയുടെ വേഷമണിഞ്ഞും പനനീർപ്പൂ നെഞ്ചോട് ചേർത്തുമാണ് രാജ്യത്തെ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചത്.