ഐ എസ് എം "അടയാളം" തിരുരങ്ങാടി ഏരിയ സമ്മേളനം

വേങ്ങര: നേരാണ്നിലപാട് എന്നപ്രമേയത്തിൽ കേരള നെദുവത്തുൽ മുജാഹിദീന്റെ യുവജന സംഘടനയായ ഐ എസ് എം 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം എറണാകുളം കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് ഡിസംബർ 30, 31 തീയതികളിൽ അതിവിപുലമായ രീതിയിൽ നടത്തപ്പെടുന്ന
ഐ എസ് എം സംസ്ഥാന സമ്മേളനം ചരിത്ര സംഭവമാക്കുന്നതിന് വേണ്ടി കോട്ടക്കൽ, തിരൂരങ്ങാടി, യൂണിവേഴ്സിറ്റി, വേങ്ങര
എന്നീ നാല് മണ്ഡലങ്ങൾ ഉൾപ്പെടുത്തികൊണ്ട് അടയാളം എന്ന പേരിൽ  തിരുരങ്ങാടിഏരിയ സമ്മേളനം വേങ്ങര ചേറൂർ റോഡ് മനാറുൽഹുദാ മസ്ജിദിൽവെച്ച്  വിപുലമായ രീതിയിൽനടന്നു.

കെ എൻ എം ജില്ല ട്രഷറർ ഹാഷിംഹാജി ഏരിയസംഗമം  ഉദ്ഘാടനംചെയ്തു. നൗഷാദ്ചോനാരി അദ്ധ്യക്ഷതവഹിച്ചു. ഐഎസ്എം സംസ്ഥാനവൈസ് പ്രസിഡണ്ട് ജംഷീർ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. കെ എൻ എം വേങ്ങര മണ്ഡലംപ്രസിഡണ്ട് ടി കെ മുഹമ്മദ്മൗലവി, സുനീർ കൊഴിചേന, നീയാസ് പാറോളി, വി കെ സി ബീരാൻകുട്ടി, ആബിദ്സലഫി, ഹബീബ് യൂണിവേഴ്സിറ്റി തുടങ്ങിയവർ സംസാരിച്ചു.

പി കെ നസീം വേങ്ങര, മുസ്തഫ കോട്ടക്കൽ,നജീബ് തിരൂരങ്ങാടി, രിസാൻ യൂണിവേഴ്സിറ്റി, സാജിദ് അടാട്ടിൽ കോട്ടക്കൽ, ജാഫർ കൊയ്പ്പ, റഹീബ് തിരൂരങ്ങാടി, കെ അബ്ബാസലി, പി മുജീബ് റഹ്മാൻ വേങ്ങര തുടങ്ങിയവർ സംബന്ധിച്ചു. ആബിദ് സലഫിയുടെ നന്ദി പ്രഭാഷണത്തോടെ യോഗംഅവസാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}