വുമൺ എംപവർമെന്റ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി

മലപ്പുറം: യു.ബി ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് നടന്ന വുമൺ എംപവർമെന്റ് വർക്ക്ഷോപ്പ് ശ്രദ്ധേയമായി. സിവിൽ പോലീസ് ഓഫീസർ സബൂറ ബീഗം പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വ. സുധ ഹരിദ്വാർ ട്രെയ്നിംഗിന് നേതൃത്വം നൽകി. 

സ്ത്രീകൾ മുൻനിരയിലേക്ക് കടന്നു വരേണ്ടതിന്റെ പ്രാധാന്യവും പുതിയകാലത്തെ അവസരങ്ങളും സാധ്യതകളും  പരിചയപ്പെടുത്തിയ പരിപാടി അതിനുള്ള മാർഗനിർദ്ദേശങ്ങളും പ്രചോദനവും നൽകിയാണ് സമാപിച്ചത്. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകി.

യുബി ഇന്റർനാഷണൽ പ്രസിഡന്റ് സമീർ നെയ്യാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സുരേഷ് കണ്ടംകുളം, മെയ്തു കോഡൂർ, സക്കീർ മച്ചിങ്ങൽ, അബ്ദുറഹ്മാൻ വയങ്കര, ജുബി ലാവന്റർ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}