കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ജൽ ജീവൻ മിഷനും ഐ എസ് എ കോട്ടൂർ സോഷ്യൽ വെൽഫെയർ സോസൈറ്റിയും സംയുകതമായി എല്ലാ ഗ്രാമീണ കുടുംബങ്ങളിലേക്കും പൈപ്പ് ലൈൻ മുകേനെ ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി അംഗനവാടി കുട്ടികൾക്കുള്ള ബാഗ് വിതരണം കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന തയ്യിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സരോജിനി കെ പി, ക്ഷേമ കാര്യസ്റ്റാന്റിങ് ചെയർപേഴ്സൺ റഹിയാനത്ത് ടി, ആരോഗ്യസ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സിദ്ധീഖ് പി. കെ, വാർഡ് മെമ്പർമാരായ ഫാത്തിമ നജ്ല, റൂഫിയ ചോല, സോഫിയ പി. പി, ഹുസൈൻ കാര്യവട്ടത്ത്, ഇസ്മയിൽ ടി പി, സുബ്രഹ് മണ്ണ്യൻ. കെ, അഹമ്മദ്. സി കെ, അനൂബ്, ഹംസ കെ. കെ, നുസൈബ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
യോഗത്തിൽ ഉമ്മുകുൽസു കെ സ്വാഗതവും പത്മിനി ടീച്ചർ നന്ദിയും പറഞ്ഞു.