വേങ്ങര: ഏഴു പഞ്ചായത്തുകളിൽ നിന്നുള്ള മത്സരാർത്തികൾ പങ്കെടുത്ത വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 ക്രിക്കറ്റ് മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ വേങ്ങര ഗ്രാമ പഞ്ചായത്ത് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഊരകം ഗ്രാമ പഞ്ചായത്ത് ടീം രണ്ടാം സ്ഥാനക്കാരായി.
വിജയികൾക്കുള്ള ട്രോഫി ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചറും വൈസ്പ്രസിഡന്റ് പുളിക്കൽ അബൂബക്കർമാസ്റ്ററും ചേർന്ന് വിജയികൾക്ക് സമ്മാനിച്ചു.
ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ പി പി സഫീർ ബാബു, സഫിയ മലേക്കാരൻ, സുഹ്‌ജാബി ഇബ്രാഹീം, നാസർ പറപ്പൂർ, എ പി അസീസ്, പി കെ റഷീദ്, രാധാ രമേശ്, ബ്ലോക്ക് ജി ഇ ഒ ഷിബു വിൽസൻ എന്നിവരും മറ്റു ഉദ്യോഗസ്തരും വിജയികളെ അനുമോദിച്ചു.