പ്ലാസ്റ്റിക്ക് മാലിന്യം തരം തിരിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളായി എൻ എസ് എസ്

വേങ്ങര: വേങ്ങര ഗവ: മോഡൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം എൻ എസ് എസ് യൂണിറ്റ് വൊളണ്ടിയർമാർ സമർപ്പൺ പപദ്ധതിയുടെ ഭാഗമായി വേങ്ങര പഞ്ചായത്ത് ഹരിത കർമസേന വിഭാഗത്തോടപ്പം പഞ്ചായത്ത MCFൽ പ്ലാസ്റ്റിക്ക് മാലിന്യം തരം തിരിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളായി.

വേങ്ങര പഞ്ചായത്ത് ഹരിത കർമസേന വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ MCFൽ വച്ച് തരംതിരിക്കുന്ന പ്രവർത്തനത്തിലാണ് എൻ എസ് എസ് കുട്ടികളും പങ്കെടുത്തത്. നമ്മുടെ സമൂഹത്തിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എത്രത്തോളം പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും പ്ലാസ്റ്റിക് സംസ്കരണ ബോധവത്കരണ ക്ലാസ്സും ഇതോടപ്പം സംഘടിപ്പിച്ചു.

ഹരിത കർമ്മ സേന കോഡിനേറ്റർ ഷാഹിദ് അലി അധ്യക്ഷത വഹിച്ച ചടങ്ങ് വേങ്ങര പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ഹരിത കർമസേന ക്ലസ്റ്റർ കോഡിനേറ്റർ ബാസിത്ത് ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നൽകി. വേങ്ങര പഞ്ചായത്ത് എച്ച് ഐ ഷജ്ന, ഹരിതകർമസേനാ അംഗങ്ങൾ NSS കോഡിനേറ്റർ ആരിഫ ടീച്ചർ, സെബീർ അലി മാസ്റ്റർ, ലീഡർമാരായ മുഹമ്മദ് റാസി, നദീമ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}