തണൽ 2023: ഊരകം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം

ഊരകം: ഊരകം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം തണൽ 2023 സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം ബഷീർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് മൻസൂർ കോയതങ്ങൾ അധ്യക്ഷതവഹിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ ജംഷിദ പദ്ധതി വിശദീകരണം നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂനത്ത് വി കെ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സമീറ കെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി വി ഹംസ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് പി കെ, മെമ്പർമാരായ ഷിബു എൻ ടി, സൈതലവി പി പി, അബുത്വാഹിർ പി കെ, ഇബ്രാഹിം കുട്ടി, ഫാത്തിമ അൻവർ, സുബൈബത്തുൽ അസ്ലമിയ്യ, സമീറ മുതുവോറൻ, സ്റ്റാലിൻ, ലഹൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}