യു.എൻ.അംഗീകാരത്തിന്റെ 50 വർഷ സ്മരണയിൽ അറബി ഭാഷ ദിനാചരണം

തിരൂരങ്ങാടി: പുകയൂർ ജിഎൽപി സ്കൂൾ വിദ്യാർത്ഥികൾ അറബി ഭാഷ ദിനാചരണം നടത്തി. യു.എൻ അംഗീകാരത്തിന്റെ സുവർണ്ണ ജൂബിലി സ്മരണ പുതുക്കി കുരുന്നുകൾ 50 വർഷത്തെ ദൃശ്യവത്കരിച്ചു.

1973 ഡിസംബർ 18 നാണ് അറബി ഭാഷയെ ഔദ്യോഗിക ഭാഷയായി യു.എൻ അംഗീകരിച്ചത്.
ഡിസംബർ 18 യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 2010 മുതൽക്ക് എല്ലാവർഷവും അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നു.

വിദ്യാലയത്തിലെ അറബിക്ക് ക്ലബ് അൽ നൂറിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. കളറിംഗ് മത്സരം, പോസ്റ്റർ നിർമ്മാണം, അറബിക്ക് അസംബ്ലി, ഗാനാലാപനം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. അധ്യാപകരായ സി.ടി അമാനി, സി.ശാരി, കെ.റജില എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}