വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് വേങ്ങര പഞ്ചായത്ത്പതിനേഴാം വാർഡ് പാണ്ടികശാലയിൽ നിർമ്മാണം പൂർത്തീകരിച്ച തേർക്കയം -കനാൽ ലിങ്ക് വലിയോറപ്പാടം റോഡ്ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ നിർവഹിച്ചു.വാർഡ് മെമ്പർ യൂസുഫലി വലിയോറ അധ്യക്ഷത വഹിച്ചു.
വേങ്ങര ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹിജാബി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ശൈലജ, അസിസ്റ്റൻറ് സെക്രട്ടറി സ്മിത, തൊഴിലുറപ്പ് പദ്ധതി എൻജിനീയർ മുബഷിർ പഞ്ചിളി, പി.കെ. ഉസ്മാൻ ഹാജി, തൂമ്പിൽ കുഞ്ഞവറാൻ, പാറക്കൽ മൊയ്തീൻ ബാവ എ.കെ. സുൽഫിക്കറലി, മടപ്പള്ളി ഫൈസൽ, പാറക്കൽ സമദ്, ടി.സമീറലി, ടി. റാഫി, എം.ഇബ്രാഹിം, പി കെ മുഹമ്മദ് ഹനീഫ പി കെ ഹാഷിം, അബ്സർപാറക്കൽ, അനസ് പാറക്കൽ, സി.പി. മൂസ, കെ. ടി. ഹാറൂൺ,എ കെ അലവി ബാപ്പു.കെ. മുസ്തഫ, എം ശിഹാബുദ്ദീൻ, പി കെ സുബൈർ ടി ഹമീദലി ടി. നഹീമുദീൻ, എ.ടി. സൈനുദ്ദീൻ, പറക്കൽ കുഞലവി, കെ.കുമാരൻ , വിഎ നിഷാദ്, കോൺട്രാക്ടർ സമീർ, തൊഴിലുറപ്പ് തൊഴിലാളികൾ മറ്റു ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.