ചേറൂർ: ചേറൂർ പി.പി.ടി.എം. ആർട്‌സ് ആൻഡ് സയൻസിലെ കോളേജ് യൂണിയൻ മുൻ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനംചെയ്തു. ഫൈൻ ആർട്‌സ് ക്ലബ്ബ് സിനിമാതാരം ഫെമിന ജോർജ് ഉദ്‌ഘാടനംചെയ്തു. ചെയർമാൻ ജംഷീദ് അധ്യക്ഷനായി.
അഹമ്മദ് ഷാജു, എം.എം. കുട്ടി മൗലവി, പ്രിൻസിപ്പൽ കെ. കുഞ്ഞിമുഹമ്മദ്, എ.കെ. സൈനുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.