തിരൂരങ്ങാടി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റി ഇന്ന് തുടക്കമാകും

തിരൂരങ്ങാടി: അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്റിന് ഇന്ന് രാത്രി തിരൂരങ്ങാടി ഫ്ളഡ്‌ലെറ്റ് സ്റ്റേഡിയത്തിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ  അറിയിച്ചു.

ഒരുമാസം നീണ്ടുനിൽക്കുന്ന ടൂർണമെൻ്റിൽ 24 ടീമുകൾ മത്സരിക്കും. അടുത്ത മാസം 15നാണ് ഫൈനൽ മത്സരം നടക്കുക.

ഇന്ന് രാത്രി ഒമ്പതിന് ടൂർണമെന്റ് കെ പി എ മജീദ് എം എൽ എ ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻതാരം മുഹമ്മദ് റാഫി മുഖ്യാഥിതിയാകുമെന്ന് അരിമ്പ്ര സുബൈർ, മുനീർ കൂർമത്ത്, പി എം ഷഫാഫ്, കലാം കാരാടൻ, സിഎച്ച് ഖാലിദ്. പി കെ അബ്ദുൽ അസീസ് എന്നിവർ പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}