വലിയോറ: പാണ്ടികശാല ഗ്രീൻ സോൺ കൂട്ടായ്മയും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച കിഡ്നി രോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും പാണ്ടികശാല മൻശ ഉൽ ഉലും ഹയർ സെക്കണ്ടറി മദ്രസയിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.പി.എം ബഷീർ സാഹിബ് ഉദ്ഘാടനം ചെയ്തു. ഗ്രീൻ സോൺ ചെയർമാൻ തൂമ്പിൽ അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ശിഹാബ് തങ്ങൾഡയലിസിസ് സെന്റർ ചെയർമാൻ പി.എ.ജബ്ബാർ ഹാജി മുഖ്യാതിഥിയായി. മൂസ ഫൗലദ് ക്ലാസ്സെടുത്തു.
വാർഡ് മെമ്പർമാരായ യൂസുഫലി വലിയോറ, മടപ്പള്ളി മജീദ്, ഇ.വി.മുഹമ്മദലി ഹാജി, മൻഷഉൽ ഉലൂം ഹയർസെക്കൻഡറി മദ്രസ ജനറൽ സെക്രട്ടറി പി.മുഹമ്മദ് കുട്ടി, ടി.കുഞ്ഞവറാൻ, എന്നിവർ സംസാരിച്ചു. ടി. അലവിക്കുട്ടി ഗ്രീൻസോൺ ജോയിന്റ് കൺവീനർ പാറക്കൽ സമദ്, അഷ്റഫ് മടപ്പള്ളി, പാറക്കൽ ഉമ്മർ , പാറക്കൽ കോയ, പാറക്കൽ ഹംസ,
ടി സമീറലി, ടി. ആഷിഖ് , സജ്ജാദ്, രായിൽ കുട്ടി നീറാട്, പാറക്കൽ അബ്ദുറഹ്മാൻ , കെ. മുസ്തഫ, വി.എ. മുജീബ്, പി.കെ.ഷഫീഖ്.മൂസാ ഷിനാസ്, യു.കെ. ആഷിഖ് , പി.സബിനേഷ് , പി.മൊയ്തീൻ ബാവ, സി. അസ്ക്കർ, എ.വി. വിനോദ്, കെ.സുബ്രമണ്യൻ, ഫൈസൽ മടപ്പളളി, നൗഫൽ തൂമ്പിൽ , എ.കെ. സുൽഫിക്കർ, ടി. ഹാശിം, പി.കെ. സുബൈർ, ഇ.വി.അബ്ദു റഹൗഫ്, എ.കെ. മുഫസ്സിർ , എ.ടി. സൈനുദ്ദീൻ, ടി. റാഫി, പി. അനസ്, ഇ.വി. സഹദ്, കെ.എം.ഷാഫി, പി.കെ. ഷരീഫ്, ടി റഷ, പി. സിബ് ല , ടി. ദിൽഷ, വി.എ.നിഷാദ്, സനിയ്യ പാറക്കൽ, ഇ.വി. ഇസ്മായിൽ, പി.ബിനു, ബാവമോൻ പി.കെ.ജലീൽ മടപ്പള്ളി തൂമ്പിൽ നസർ , അമാൻ മടപ്പള്ളി, എ.കെ.മുഹമ്മദലിബാപ്പുനു , എം.കെ.സിറാജ് എന്നിവർ നേതൃത്വം നൽകി. മുന്നൂറോളം പേർ ക്യാമ്പിൽ പരിശോധന നടത്തി.