കോട്ടക്കൽ: സമസ്തയുടെ രൂപീകരത്തിൽ നിർണായക പങ്ക് വഹിക്കുകയും മദ്രസാ വിദ്യാഭ്യാസ ബോർഡ് സംവിധാനിക്കുന്നതിന് ചുക്കാൻ പിടിക്കുകയും ചെയ്ത വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാരുടെ 60-ാമത് ഉറൂസ് സമാപന സമ്മേളനം ഉജ്ജ്വലമായി സമാപിച്ചു. വാളക്കുളം മുസലിയാരുപ്പാപ്പ സാധാരണ പണ്ഡിതനായിരുന്നില്ലെന്ന് പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ അനുസ്മരിച്ചു. ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയ മജ്‌ലിസിന് നൂറുസ്സാദാത്ത് ബായാർ തങ്ങൾ നേതൃത്വം നൽകി. ഇഖാമതുസ്സുന്ന വിദ്യാർത്ഥികൾ അബ്ദുൽ ബാരി മുസ്‌ലിയാരുടെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ എക്സ്പോ നൂറുകണക്കിന് ആളുകൾക്ക് നവ്യാനുഭവമായി.
സമ്മേളനത്തിൽ സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി കൂരിയാട്, അലി ബാഖവി ആറ്റുപുറം പ്രസംഗിച്ചു. ശൈഖുനാ ഓ .കെ അബ്ദു റശീദ് മുസ്‌ലിയാർ ഒതുക്കുങ്ങൽ, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി തുടങ്ങി നിരവധി പ്രാസ്ഥാനിക പണ്ഡിത നേതൃത്വം സംബന്ധിച്ചു.
സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി അധ്യക്ഷം വഹിച്ചു. അലവി ഹാജി പുതുപ്പറമ്പ് സ്വാഗതവും കെ.കെ അഹ്മദ് കുട്ടി ഹാജി നന്ദിയും പറഞ്ഞു.