അറബിഭാഷാദിനാചരണം നടത്തി

പാണ്ടികശാല: ഡിസംബർ 18 അന്താരാഷ്ട്ര അറബിഭാഷാദിനം ആചരിക്കുന്നതിന്റെ ഭാഗമായി പാണ്ടികശാല സുന്നി മദ്റസയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് അറബി ഭാഷയോടുള്ള താൽപര്യം വർദ്ധിപ്പിക്കുവാനും അറബി ഭാഷ പഠിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുവാനും വേണ്ടി സംഘടിപ്പിച്ച പരിപാടി മുഹമ്മദ് സൈനി യുടെ അധ്യക്ഷതയിൽ ഉസ്താദ് റസാഖ് സഅദി ഉദ്ഘാടനം ചെയ്തു. 

വിദ്യാർത്ഥികൾ കാലിഗ്രഫികൾ, മാഗസിനുകൾ തയ്യാറാക്കുകയും, വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. അറബി ഭാഷയുടെ പ്രാധാന്യം ഓർമപ്പെടുത്തി ഉസ്മാൻ സഖാഫി, റാശിദ് അഹ്സനി എന്നിവർ പ്രസംഗിച്ചു. മദ്റസ ലീഡർ മുഹമ്മദ് ശഹീം എം നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}