അറബി ഭാഷാ ദിനാചരണം നടത്തി

ഊരകം: ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് ജിഎൽപിഎസ് ഊരകം കീഴ്മുറി, കുറ്റാളൂർ സ്കൂളിൽ ഒരാഴ്ച നീണ്ടുനിന്ന വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. അറബിക് പഠന മൂല ,പസിൽ ഗെയിമുകൾ പ്രശ്നോത്തരി , രക്ഷിതാക്കൾക്കുള്ള പോസ്റ്റർ നിർമ്മാണ മത്സരം, അറബിക് ദിനാചരണ സദസ്സ്, എന്നിവ സംഘടിപ്പിച്ചു.

അറബി ദിനാചരണ സദസ്സിൽ  അറബിക്കവിയും സംസ്ഥാനപാഠപുസ്തക സമിതി അംഗവുമായ എം. അബ്ദുറഷീദ് വെള്ളുവമ്പ്രം ഉദ്ഘാടനം നിർവഹിച്ചു. 

ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. പി. ടി. എ. പ്രസിഡൻറ് ഹാരിസ് വേരേങ്ങൽ അധ്യക്ഷത വഹിച്ചു. തുടർന്ന് ഒന്നാം ക്ലാസിലെ കൂട്ടുകാരുടെ  ഭാഷോത്സവത്തോടനുബന്ധിച്ച് ഉള്ള പത്രപ്രകാശനം നടന്നു. ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ശോഭന ടീച്ചറും മിനി ടീച്ചറും ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു. അലിഫ് അറബിക് ക്ലബ്ബിന് വേണ്ടി അമീന ടീച്ചർ നന്ദി പ്രകാശനം നടത്തി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}