സ്നേഹ വീടിന്റെ താക്കോൽ ദാനം നടത്തി

വേങ്ങര: സ: വി ബാലകൃഷ്ണന്റെ ഓർമ്മയ്ക്ക് വേങ്ങര വലിയോറ അടക്കാപുരയിലെ ഗൃഹനാഥൻ മരണപ്പെട്ടനിർദ്ധന കുടുംബത്തിന്
മലപ്പുറം ജില്ലാനിർമ്മാണ തൊഴിലാളി യൂനിയൻ സി ഐ ടി യു നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ദാനം സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭാ എം പി യുമായ സ:എളമരം കരീം നിർവ്വഹിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് വി ശശികുമാർ 
അധ്യക്ഷനായി. 

സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി
സക്കറിയ, വീട് നിർമാണ കമ്മിറ്റി കൺവീനർ പി ജയരാജൻ, സിപിഐ എം ഏരിയാ സെക്രട്ടറി
കെ ടി അലവിക്കുട്ടി, എ ആർ
വേലു, കെ ജയരാജൻ എന്നിവർ സംസാരിച്ചു. 

സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ
ദാസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി അനിൽ, വി ബാലകൃഷ്ണന്റെ സഹധർമിണി സുശീല
എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}