"അൽകൗൻ" അറബിക് മാഗസിൻ പ്രകാശനം ചെയ്തു

ഊരകം: ഊരകം കീഴ്മുറി നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ "അൽ കൗൻ" കയ്യെഴുത്ത് മാഗസിൻ സ്കൂൾ എസ്.ആർ.ജി കൺവീനർ അബ്ദുറഷീദ് മാസ്റ്റർ അറബി ക്ലബ് കൺവീനർ സഹദിയ്യ ടീച്ചർക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു.

അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാലയത്തിൽ വ്യത്യസ്ഥ പരിപാടികളാണ് സംഘടിപ്പിച്ചത്. ഉഹിബ്ബു ല്ലുഅൽ അറബ്ബിയ പോസ്റ്റർ മേക്കിംഗ്, ഹയ്യാ ലവ്വിൻ കളറിംഗ്, തുറാസുല്ലുഅ: അറബിക് എക്സിബിഷൻ, ത്വാബൂറുൽ അറബിയ്യ സ്പെഷ്യൽ അസംബ്ലി, ക്വിസ് മത്സരം എന്നിവ പ്രധാന പരിപാടികളായിരുന്നു.
       
പരിപാടികൾക്ക് സക്കരിയ്യ മാസ്റ്റർ, ഷൗക്കത്ത് മാസ്റ്റർ, ഖൈറുന്നീസ ടീച്ചർ, സഫീന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}