ജെ സി ഐ വേങ്ങര ടൗണിന്റെ എട്ടാമത് പ്രസിഡന്റായി സുഫൈൽ പാക്കട സ്ഥാനമേറ്റെടുത്തു

വേങ്ങര: ജെസിഐ വേങ്ങര ടൗൺ കൺവെൻഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. കോട്ടക്കൽ ബൂൺ ഇൻ ഹാളിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ജെസിഐ മുൻ ലോക പ്രസിഡന്റ് ഷൈൻ ഭാസ്കരൻ മുഖ്യാതിഥിയായി. ജെസിഐ സോൺ 21 പ്രസിഡന്റ് രാകേഷ് നായർ, സോൺ വൈസ് പ്രസിഡന്റ് മുഹമ്മദ് അഫ്‌സൽ , പ്രസിഡന്റ് സുഫൈൽ പാക്കട,  മുൻ വേങ്ങര ടൗൺ പ്രസിഡന്റ് മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.

കമ്മിറ്റി ഭാരവാഹികൾക്ക് ലോ പ്രസിഡന്റ് സുഫൈൽ പാക്കടയും പുതിയ അംഗങ്ങൾക്ക് സോൺ പ്രസിഡന്റ് രാകേഷ് നായരും സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് ഉപഹാരം നൽകി ആദരിച്ചു. 

ഭാരവാഹികൾ : 

സെക്രട്ടറി: ഹുസൈൻ ഓവുങ്ങൽ
ഖജാഞ്ചി: ഫാത്തിമ റംഷി
ജോയിന്റ് സെക്രട്ടറി: മാഷാൽ
വൈസ് പ്രെസിഡന്റുമാർ:  മുഹമ്മദ് അനഫ്‌, അഷബ് , വലീദ് , ഷഫീഖ്, ഫാസിൽ മാട്ര, ശമീൽ ഫർഹാൻ, ഷാജിത്ത് 
ഡയരക്ടറുമാർ: ഷിബിലി, നബീൽ, ദാമോദരൻ, ഖലീൽ, ആസിഫ്
ജെ ജെ ചെയർമാൻ: അബ്ദുൽ ബാരി, 
ലേഡി കോഓർഡിനേറ്റർ: അസ്‌റ ഫാസിൽ 

പ്രോഗ്രാം ഡയറക്ടർ ഫാസിൽ മാട്ര സ്വാഗതവും സെക്രട്ടറി ഹുസ്സൈൻ ഓവുങ്ങൽ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}