വേങ്ങരയിലും സാമൂഹ്യ നീതി സദസ്സ്

വേങ്ങര: കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കുക, നിയമനങ്ങളിൽ ആനുപാതിക പ്രാതിനിധ്യം നൽകുക, എയിഡഡ് മേഖലയിൽ നിയമനങ്ങൾ പി. എസ്. സി. വഴിയാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു വെൽഫയർ പാർട്ടി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വേങ്ങര പഞ്ചായത്തിലും സാമൂഹ്യ നീതി സദസ്സ് സംഘടിപ്പിച്ചു.
വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി സഫീർ ഷാ ഉദ്ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ അധ്യക്ഷം വഹിച്ചു.

പി. പി അഹമ്മദ് കുട്ടി,  വിജയൻ, വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ്‌ കെ. എം. ഹമീദ് മാസ്റ്റർ,  സ്റ്റേറ്റ് കൗൺസിൽ മെമ്പർ നാസർ വേങ്ങര, മണ്ഡലം ജനറൽ സെക്രട്ടറി കെ. വി. അബ്ദുൽ ഹമീദ് മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡന്റ്‌ പി. പി കുഞ്ഞാലി മാസ്റ്റർ,  ടൗൺ യൂണിറ്റ് പ്രസിഡന്റ്‌ പരീക്കുട്ടി,
 എന്നിവർ പ്രസംഗിച്ചു.
മണ്ഡലം കമ്മിറ്റി അംഗം അംഗം റഹിം ബാവ സ്വാഗതവും വൈസ് പ്രസിഡന്റ്‌ കുട്ടി മോൻ നന്ദിയും പറഞ്ഞു.
യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികളായി
അഹമ്മദ് കുട്ടി പി. പി. അബ്ദുൽ അസീസ്,  അബ്ദുൽ മജീദ്  ടി. കെ,  സി.പി. ഫൈസൽ, വിജയൻ ഗാന്ധികുന്ന്, ശിവദാസൻ മണ്ണിൽ,  സെൽവരാജ് കൂരിയാട്, അയ്യപ്പൻ കൂരിയാട് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}