വേങ്ങര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വേങ്ങര കലാവേദിയുടെ നേതൃത്വത്തിൽ അധ്യാപക കലാമേള നടന്നു. ഉപജില്ലക്ക് കീഴിലെ പത്ത് പഞ്ചായത്തുകളിൽ നിന്നായി രജിസ്റ്റർ ചെയ്ത അധ്യാപക പ്രതിഭകൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു. ബി ആർ സി വേങ്ങരയിൽ നടന്ന കലാമേള ബിപിസി കെ എം.നൗഷാദ് ഉദ്ഘാടനം ചെയ്തു.എ.കെ നാദിർഷ അധ്യക്ഷത വഹിച്ചു.
കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം സി. ഷക്കീല, ജില്ല എക്സിക്യുട്ടീവ് അംഗം സി.രതീഷ്. കെ ശശികുമാർ എന്നിവർ സംസാരിച്ചു. കലാവേദി കൺവീനർ കെ.പി ജിഷ സ്വാഗതവും കെ.പി കിഷോർ നന്ദിയും പറഞ്ഞു.