അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കൊളപ്പുറം: വണ്ടിപ്പെരിയാറിലെ ആറ് വയസ്സുള്ള പിഞ്ചു കുട്ടിയെ  കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ കൊളപ്പുറം ടൗണിൽ  അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കെ പി സി സി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. 

കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, മണ്ഡലം ട്രെഷെറൽ പി കെ മൂസ ഹാജി, മണ്ഡലം വൈസ് പ്രസിഡന്റ പി സി ഹുസൈൻ ഹാജി, മുസ് തഫ പുള്ളിശ്ശേരി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻ കുട്ടി മാട്ടറ, ഹസ്സൻ പി കെ.സക്കീർ ഹാജി, അബൂബക്കർ കെ.കെ. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി കെ ഫിർദൗസ് എന്നിവർ സംസാരിച്ചു. 

ബാവ കക്കാടംപുറം,  ഫൈസൽകാരാടൻ, സമദ് പുകയൂർ, ചാത്ത ബാടൻ സൈതലവി, ഇവി അലവി, ബഷീർ പുള്ളിശ്ശേരി, രാധാകൃഷ്ണൻ ചെണ്ടപ്പുറായ ,അശ്റഫ് കെ.ടി.മുസ്തഫ ചേലക്കൻ. മദാരി അബു, റഷീദ് വി, മുസ്തഫ പി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}