കൊളപ്പുറത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

കൊളപ്പുറം: കെ പി സി സി യുടെ ഡിജിപി ഓഫീസ് മാർച്ചിനെതിരെ പോലീസ് നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ച് അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊളപ്പുറം ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ പി കെ മൂസ ഹാജി, കെ പി മൊയ്ദീൻ കുട്ടി, മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻ കുട്ടി മാട്ടറ, അബുബക്കർ കെ.കെ, സക്കീർ ഹാജി, സുരേഷ് മമ്പുറം, ഉബൈദ് വെട്ടിയാടൻ, മജീദ് പൂളക്കൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി കെ ഫിർദൗസ്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി സി നിയാസ് എന്നിവർ സംസരിച്ചു.

കബീർ ആസാദ്, പി കെ ബാവ, മുസ്തഫ ചോലക്കൻ, വേലായുദ്ധൻ കുന്നുംപുറം, ഇ വി അലവി, വേലായുദ്ധൻ പുകയൂർ, മുരളി ചെണ്ടപ്പുറായ, ഗോപൻ, ബാബു എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}