എസ്.വൈ.എസ് വിജിലന്റ് ക്യാമ്പ് സമാപിച്ചു

മലപ്പുറം: "തണലറ്റവർക്ക് തുണയാവുക" എന്ന ശീർഷകത്തിൽ നടക്കുന്ന സാന്ത്വന മാസത്തിന്റെ ഭാഗമായി  മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  തെരഞ്ഞെടുക്കപ്പെട്ട സാന്ത്വനം എമർജൻസി ടീമിനായി നടത്തിയ വിജിലന്റ് ക്യാമ്പ് സമാപിച്ചു. തൃപ്പനച്ചി
അൽ ഇർഷാദ് ക്യാമ്പസിൽ  നടന്ന ക്യാമ്പ് എസ് വൈ എസ് സംസ്ഥാന സാന്ത്വനം പ്രസിഡണ്ട് അബ്ദുസ്സലാം മുസ്‌ലിയാർ ദേവർഷോല ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല ഫിനാൻസ് സെക്രട്ടറി  സിദ്ദീഖ് സഖാഫി വഴിക്കടവ് അധ്യക്ഷത വഹിച്ചു.  ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് മുർ തളാ ശിഹാബ് സഖാഫി പ്രാർത്ഥന നിർവഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷെഫീഖ് ട്രാഫിക് ബോധ വൽക്കരണ ക്ലാസിന് നേതൃത്വം നൽകി. 

പാലിയേറ്റീവ് എന്ന സെഷനിൽ  എസ് വൈ എസ് തൃശൂർ ജില്ലാ ഫിനാൻസ് സെക്രട്ടറി ബഷീർ അഷ്റഫി ക്ലാസെടുത്തു. ജില്ലാ സെക്രട്ടറിമാരായ പി.പി. മുജീബ് റഹ്മാൻ വടക്കേ മണ്ണ, യൂസഫ് സഅദി പൂങ്ങോട്, ദുൽഫുഖാർ അലി സഖാഫി, ഇസ്ഹാഖ് സഖാഫി, ജില്ലാ സാന്ത്വനം ഡയറക്ടറേറ്റ് അംഗങ്ങളായ ശിഹാബുദ്ദീൻ സൈനി ബദ്റുദ്ദീൻ കോഡൂർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}