കണ്ണമംഗലം: എടക്കാപറമ്പ് ഗവൺമെന്റ് എൽ.പി.സ്‌കൂളിൽ സംഘടിപ്പിച്ച തത്സമയ മൺപാത്ര നിർമ്മാണ പ്രദർശനം വിദ്യാർത്ഥികൾക്ക് ഏറെ കൗതുകമായി. കുട്ടികളും നിർമ്മാണത്തിൽ നേരിട്ട് പങ്കാളികളായി. മൺപാത്ര നിർമ്മാതാവ് അളഗിരി പാറമ്മൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളും മൺപാത്ര വ്യവസായം ഇന്ന് നേരിടുന്ന വെല്ലുവിളികളെ കുറിച്ചും കുട്ടികളുമായി സംവദിച്ചു. പി.ടി.എയുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് പ്രദർശനമൊരുക്കിയത്.
തത്സമയ മൺപാത്ര നിർമ്മാണ പ്രദർശനമൊരുക്കി ജി.എൽ.പി. സ്കൂൾ എടക്കാപറമ്പ്
admin