എസ്.വൈ.എസ് - എൽ.ഡി.സി ഓറിയന്റേഷൻ പ്രോഗ്രാം ശ്രദ്ധേയമായി

മലപ്പുറം: എസ്.വൈ.എസ് ഈസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ പ്രവർത്തിക്കുന്ന ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എൽ.ഡി.സി ഓറിയന്റേഷൻ പ്രോഗ്രാം ശ്രദ്ധേയമായി.  ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ വി.പി.എം.ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ.എം.അബ്ദു റഹ്‌മാൻ അധ്യക്ഷത വഹിച്ചു.

പ്രമുഖ മോട്ടിവേഷൻ ട്രെയിനർ ബെക്കർ കൊയിലാണ്ടി ക്ലാസെടുത്തു. ഡയറക്ടർമാരായ പി.പി.മുജീബ് റഹ്മാൻ വടക്കേമണ്ണ, സിറാജുദ്ദീൻ കിടങ്ങയം, യൂസുഫ് പെരിമ്പലം എന്നിവർ സംസാരിച്ചു. പി.എസ്.സി. കോച്ചിംഗ്, കരിയർ കൗൺസിലിംഗ്, വിവിധ മത്സര പരീക്ഷ കോച്ചിംഗ് , പ്രൊഫഷണൽ ട്രെയിനേഴ്സ് ടെയിനിംഗ് തുടങ്ങി നിരവധി പദ്ധതികൾ ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ നടക്കുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}