സ്നേഹാരാമം നിർമ്മിച്ചുകൊണ്ട് എൻഎസ്എസ് വളണ്ടിയർമാർ

കൊളപ്പുറം: ജിഎം വിഎച്ച്എസ്എസ് വേങ്ങര ടൗൺ എൻഎസ്എസ് വളണ്ടിയർമാർ കൊളപ്പുറം സൗത്തിൽ നിർമ്മിക്കുന്ന  സ്നേഹാരാമം  പ്രവർത്തനോദ്ഘാടനം എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ നിർവഹിച്ചു. കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ  നടക്കുന്ന എൻഎസ്എസ് സപ്ത ദിന സഹവാസ ക്യാമ്പ് - "നാമ്പ് " ന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്തും, ശുചിത്വ  മിഷനുമായി സഹകരിച്ചു കൊണ്ട് വളണ്ടിയർമാർ സ്നേഹാരാമം നിർമ്മിക്കുന്നത്.  

വാർഡ് മെമ്പർമാരായ സജ്ന അൻവർ, ബേബി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദിൽഷ, കുന്നുംപുറം ഫാമിലി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ഫൈസൽ, പിടിഎ പ്രസിഡന്റ് ഷറഫുദ്ദീൻ, പിടിഎ വൈസ് പ്രസിഡന്റ് റിയാസ് കല്ലൻ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി. പി.ഷാനിബ, അധ്യാപകരായ സി. കെ. ജലീൽ, മനോജ്. എം.ജോർജ്, എ.ബെനഡിക്ട്, ക്ലബ്ബ് ഭാരവാഹികളായ കെ. ടി.യാസർ, അൻവർ ഷാൻ, റഹീസ്, മുജീബ് ഫൈസൽ കല്ലൻ, എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}