ഹജ്ജ് അപേക്ഷ സമർപ്പണം ആരംഭിച്ചു

കരിപ്പൂർ: ഹജ്ജ് 2024 ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം  ആരംഭിച്ചു. 2023 ഡിസംബർ 20 ആണ് അവസാന തിയ്യതി.  അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഹജ്ജ്-2024 നുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ശ്രദ്ധാ പൂർവ്വം വായിക്കണം. 

അപേക്ഷകന് 31.01.2025 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കണം. പൂർണമായും ഓൺലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org എന്ന വെബ്‌സൈറ്റിലും അപേക്ഷയിടെ ലിങ്ക് ലഭ്യമാണ്. 

കൂടാതെ 'Hajsuvidha' എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാവുതാണെന്ന് ഹജ്ജ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}