ഊരകം: വണ്ടിപ്പെരിയാറിലെ ബാലികയ്ക്ക് നീതി ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധാഗ്നി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് നാസർ പറപ്പുർ ഉദ്ഘാടനം ചെയ്തു. ഊരകം മണ്ഡലം പ്രസിഡന്റ് എം.കെ മാനു അധ്യക്ഷതവഹിച്ചു.
ചടങ്ങിൽ എൻ.പി അസൈനാർ, രമേശ് നാരായണൻ, അബ്ദു കോണിയത്ത്, വേലായുധൻ മാസ്‌റ്റർ, സേവ്യർ, സത്യൻ, കുഞാപ്പ, എം.കെ ഗഫൂർ, നടക്കൽ നാസർ എന്നിവർ പ്രസംഗിച്ചു.