വേങ്ങര ബ്ലോക്ക്പഞ്ചായത്ത് സൗഹൃദയാത്ര സംഘടിപ്പിച്ചു

വേങ്ങര: ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാകമായി റെയിൽവേ, കെ എസ് ആർ ടി സി, സ്വകാര്യ ബസ് എന്നിവയിൽ യാത്രാ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള യാത്രാ പാസ് അപേക്ഷാ അദാലത്തും ബോധവൽക്കരണ ക്യാമ്പും സംഘടിപ്പിച്ചു. വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി  മുന്നൂറോളം ഭിന്നശേഷിക്കാർ ക്യാമ്പിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെസീറ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

തിരൂരങ്ങാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുൽഫിക്കർ സി കെ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ പി പി സഫീർ ബാബു, സഫിയ മലേക്കാരൻ, മെമ്പർമാരായ അബ്ദുൽ അസീസ് പറങ്ങോടത്ത്, സക്കീന, എ പി അസീസ്, രാധാ രമേശ്, ബഷീർ മമ്പുറം, മണി നീലഞ്ചേരി എന്നിവർ പരിപാടിക്ക് ആശംസപറഞ്ഞു.

ഹെഡ് ക്ലർക്ക് മനോജ്, സുനിൽ, ഷാൻ അർഷദ്, സുരേഷ് നാരയണൻ, സക്കീർ ഹുസൈൻ, ഇൻസാന, അഷ്റഫ്, ഇബ്രാഹീം കുറ്റൂർ, ഷാഹിന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}